ഓരോ പ്രാവശ്യവും കര്‍ശന നിര്‍ദ്ദേശങ്ങള്‍ ജയിലുകാര്‍ എഴുതിക്കൊടുക്കും. പിള്ള അത് ജയിലിന്റെ കവാടത്തില്‍ തന്നെ ചുരുട്ടിക്കൂട്ടിയെറിയും
ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപിള്ള ഇത്തവണ മുപ്പത് ദിവസത്തേക്കാണ് പരോളിലിറങ്ങിയിരിക്കുന്
ഒരു തടവുകാരന് ഒരുവര്‍ഷത്തില്‍ പരമാവധി ലഭിക്കേണ്ട 45 ദിവസത്തെ പരോള്‍ പിള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരുവര്‍ഷം കിടന്നാല്‍ പതിനഞ്ച് ദിവസം പരോള്‍ എന്നാണല്ലോ വകുപ്പ്. പിള്ളയുടെ കാര്യത്തില്‍ വകുപ്പുകള്‍ വഴിമാറും. പരോള്‍ ലഭിക്കുന്ന സമയം ശിക്ഷ അധികം അനുഭവിക്കണമെന്ന കീഴ്വഴക്കപ്രകാരമാണ് ഇത്തവണ പിള്ളയ്ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. പിള്ളയെ സര്‍ക്കാര്‍ വെറുതെവിട്ടാല്‍ ഇപ്പോഴത്തെ പരോളിന് നഷ്ടപരിഹാരം എങ്ങനെ ഈടാക്കും?
ഇപ്പോഴത്തെ കീഴ്വഴക്ക പ്രകാരവും കുറഞ്ഞത് നാലുമാസം ശിക്ഷ അനുഭവിക്കണമെന്ന് ചട്ടമുണ്ട്. എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ ശിക്ഷാകാലാവധി ആരംഭിച്ചിട്ട് നാലുമാസമായെങ്കിലും ഇതില്‍ നാല്‍പ്പത്തിയഞ്ച് ദിവസവും ഇദ്ദേഹം ജയിലിന് പുറത്തായിരുന്നു. പിന്നെ സ്വന്തം സര്‍ക്കാരും സ്വന്തം ഏമാന്മാരും വിചാരിച്ചാല്‍ നടക്കാത്തതെന്തെങ്കിലും ഈ കേരളത്തിലുണ്ടോ?
ശിക്ഷാ ഇളവ് നല്കണമെന്നാവശ്യപ്പെട്

No comments:
Post a Comment