Monday, July 18, 2011
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.സൂര്യനെല്ലിയില്‍ തുടങ്ങി വിതുര,തങ്കമണി വഴി പറവൂര്‍, കോതമംഗലം......
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പീഡന പരമ്പരയില്‍ കേരളം തേജസോടെ നില്‍ക്കുന്ന കാഴ്ച എല്ലാ മലയാളികളിലും രോമാഞ്ച മുണ്ടാക്കുന്നു.പത്രക്കാരും ചാനലുകാരും പുതിയ പുതിയ പീഡന വാര്‍ത്തകള്‍ക്കായി നെട്ടോട്ടമോടുന്നു.ഇരകള്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു. സ്വന്തം പിതാവ് തന്നെ മകളെ വിറ്റു കാശുണ്ടാക്കുന്നു.എല്ലാത്തിനും സാക്ഷിയായി പ്രതികരിക്കാനാകാതെ അമ്മ.അഞ്ചു വയസുകാരിയെ 10 വയസുകാരന്‍ പീഡിപ്പിക്കുന്നു. ഏഴാം ക്ലാസ്സുകാരിയെ എട്ടാം ക്ലാസ്സുകാരന്‍ പീഡിപ്പിക്കുന്നു.അങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നമ്മളെ തേടിയെത്തുന്നു.സാക്ഷര കേരളം ലജ്ജിച്ചു പോകുന്ന കാഴ്ചകള്‍. സാദാ ഓട്ടോ ഡ്രൈവര്‍ മുതല്‍ ഡോക്ടറും സബ്ബ് ഇന്‍സ്പെക്ടറും രാഷ്ട്രിയ നേതാവും,നായരും നമ്പൂരിയും ,കൃസ്ത്യാനിയും, മുസല്‍മാനും....അങ്ങനെ നാനാജാതി മതസ്ഥര്‍ ഒത്തൊരുമിച്ചു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി പോരുന്ന ഈ വ്യവസായത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു കഴിഞ്ഞു.പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് 2 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.കേരള സര്‍ക്കാര്‍ വളരെ മുന്‍പ് തന്നെ ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.
രാജ്യത്ത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വ്യഭിചരിക്കുന്ന അനേകായിരങ്ങള്‍ ഉണ്ട്.വ്യഭിചരിക്കാന്‍ പോകാതെ മുണ്ട് മുറുക്കിയുടുത്തു കഴിയുന്ന അനേകായിരങ്ങള്‍ വേറെയുമുണ്ട്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം വൈകിട്ട് 6 നു ശേഷം പുരുഷന്മാരെ വളയ്ക്കാന്‍ നില്‍ക്കുന്ന അനേകം സ്ത്രീകളെ കാണാം.സര്‍ക്കാര്‍ ലക്ഷങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചാല്‍ ഇനി ഇവരെല്ലാം ബലാല്‍സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന കാലം വിദൂരമല്ല.ലക്ഷങ്ങള്‍ കിട്ടിയപ്പോള്‍ വിദേശ മാഗസിന് വേണ്ടി ഉടു തുണിയുരിയാന്‍ നമ്മുടെ പെണ്‍കുട്ടികളുടെ റോള്‍ മോഡലായ ഐശ്വര്യറായി പോലും തയാറായി.പിന്നെ പാവപെട്ട പെണ്‍കുട്ടികളുടെ കാര്യം പറയാനുണ്ടോ? ഇന്നേ വരെ പീഡകര്‍ക്ക് തക്കതായ ശിക്ഷ നേടികൊടുക്കുവാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.മാധ്യമ വിചാരണയോട് കൂടി എല്ലാം അവസാനിക്കുന്നു.രാവിലെ പത്രമെടുത്താല്‍ ചിലര്‍ പ്രാദേശിക പേജ് നോക്കുന്നു, മറ്റു ചിലര്‍ ചരമ പേജ് നോക്കുന്നു. മറ്റു ചിലര്‍ പീഡന വാര്‍ത്ത മാത്രം തിരയുന്നു.(ഇതൊരു അസുഖമാണോ?) ഇവര്‍ക്കായി ഒരു പീഡന പേജ് പത്രത്തില്‍ എന്നാണാവോ തുടങ്ങുന്നത്.ഈ പീഡനോല്സവത്തിനു പ്രോത്സാഹനമായി മലയാള സിനിമ രംഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രതി നിര്‍വേദത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇതാ "അവളുടെ രാവുകള്‍". കൂടാതെ മറ്റനേകം മസാല ചിത്രങ്ങള്‍ മലയാളിയുടെ രുചി മനസിലാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇതും വന്‍ വിജയമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് സംശയമില്ല. ഷക്കീല വീണ്ടും തിരിച്ചു വരുമോ എന്നതാണ് ഇപ്പോള്‍ നാട്ടുമ്പുറത്തെ ചായക്കടകളില്‍ മുഖ്യചര്‍ച്ച.തകര്‍ച്ച നേരിടുന്ന മലയാള സിനിമയ്ക്ക് ഒരു ഉയിര്‍ത്തെഴുനെല്‍പ്പിനു അവസരമൊരുങ്ങിയിരിക്കുന്നു.സിനിമാലോകം മലയാളിയുടെ ആസ്വാദന നിലവാരം തിരിച്ചറിഞ്ഞിരിക്കുന്നു.
മലയാളത്തുന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി അനേകം കഥകളും കവിതകളും എഴുതിയങ്കിലും അവരുടെ " എന്‍റെ കഥ " ആണ് മലയാളിയ്ക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്. എല്ലാവരും അത് വാങ്ങി വായിച്ചു "ആസ്വദിച്ചതിനു" ശേഷം പ്രിയ കഥാകാരിയെ ആക്ഷേപിക്കുന്ന കാഴ്ചയാണ് സാംസ്കാരിക കേരളം കണ്ടത്.മനസുകൊണ്ടും ശരീരം കൊണ്ടും, ചിന്ത കൊണ്ടും താന്‍ ചെയ്തതെല്ലാം അല്‍പ്പം ഭാവനയും കൂടി ചേര്‍ത്തു ഉറക്കെ പറയാനുള്ള ആര്‍ജ്ജവം മാധവിക്കുട്ടി കാട്ടിയപ്പോള്‍ , ഹൃദയം കൊണ്ട് മോശം കാര്യങ്ങള്‍ ചിന്തിക്കുകയും രാത്രിയുടെ മറവില്‍ അത് പ്രവര്‍ത്തിക്കുകയും, അദരം കൊണ്ട് നല്ലത് പറയുകയും ചെയ്യുന്ന ശരാശരി മലയാളി പ്രിയ കഥാകാരിയെ മോശക്കാരിയായി മാത്രം കണ്ടു താന്‍ പഠിച്ച വിശ്വാസപ്രമാണങ്ങള്‍ക്ക് അടിവരയിട്ടു.
മലയാളി "എല്ലാം" അടിച്ചമര്‍ത്തി ജീവിക്കുന്നതിന്റെ കുഴപ്പങ്ങളാണ് ഏറെയും. അവസരങ്ങള്‍ക്കായി അവന്‍ കാത്തിരിക്കുന്നു. അവസരങ്ങള്‍ മുതലാക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇവിടെ ആണ്‍ പെണ്‍ വ്യത്യാസം പോലും ഇല്ല.അതിന്റെ തെളിവാണ് സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്ന പരപുരുഷ ബന്ധം.സ്ത്രീകളുടെ വലകളില്‍ പെടുന്ന പുരുഷന്മാരുടെ കണക്കെടുക്കാന്‍ ആരും ഇത് വരെ മുതിരാതിരുന്നത് ഭാഗ്യം. അല്ലങ്കില്‍ ആ പേര് ദോഷവും കേരളത്തിനു സ്വന്തമായേനെ.
Subscribe to:
Post Comments (Atom)
വെനസ്വേലൻ പരമാധികാരത്തിന് മേലുള്ള അമേരിക്കൻ കൈയ്യേറ്റം: സാമ്രാജ്യത്വത്തിന്റെ നഗ്നമായ ഗുണ്ടായിസം
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനെ തടങ്കലിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ...
-
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനെ തടങ്കലിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ...
-
ടി.എസ്. കാര്ത്തികേയന് അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള ചെറുത്തുനില്പുകള്ക്ക് അന്നും ഇന്നും ഒരുപോലെ ഊര്‍ജം പകരുന്ന സ്രോത...
-
അമ്പത് വർഷം മുമ്പ്, 1975 ഏപ്രിൽ 30-ന്, ലോകം ഒരു ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിച്ചു. സൈഗോണിന്റെ പതനം അമേരിക്കൻ സാമ്രാജ്യത്വ...
No comments:
Post a Comment